Wednesday 7 January 2015

അല്മായശബ്ദം: പുതിയ കര്‍ദ്ദിനാളന്മാര്‍

അല്മായശബ്ദം: പുതിയ കര്‍ദ്ദിനാളന്മാര്‍: For more reading  http://www.marunadanmalayali.com/news/world/pope-francis-nominated-new-cardinals-from-every-corner-of-the-world-1093...

ക്രിസ്തുവിന്റെ വിനയം അറിയാത്ത "സ്വാര്‍ത്ഥത" ളോഹയ്ക്കുള്ളില്‍ കയറിക്കൂടിയാല്‍ എഴുപതല്ല തൊണ്ണൂറു കഴിഞ്ഞാലും ,ശ്വാസം നിലയ്ക്കുന്ന നാള്‍ വരെ, അധികാരകസേരകളില്‍ സിംഹാസനങ്ങളില്‍ ഭദ്രാസനങ്ങളില്‍ കെട്ടിപ്പിടിച്ചു ,(കൊച്ചുകുട്ടികള്‍ പാവയെ എന്നപോലെ) "ഇത് ഞാന്‍ ആര്‍ക്കും വിട്ടിതരില്ല" എന്ന് പുലമ്പുന്ന പുരോഹിത മേലാളന്മാര്‍ എന്ന് 'അവന്റെ രാജ്യം' കണ്ടെത്തും ? "എന്റെ രാജ്യം വരേണമേ" എന്ന് നിരന്തരം പ്രാര്‍ത്ഥന ചൊല്ലുന്ന ഇവര്‍ മാമോന്റെ കയ്യാപ്പാകളാണ് !  മെത്രാന്മാരുടെ സ്ഥലം മാറ്റം പോലും (പല ചിന്നചിന്ന സഭകള്ക്കുപോലും) ഇന്ന് കീറാമുട്ടിയാണ് ! ശ്വാസം പോകുംമുന്പേ സ്ഥാനമാനങ്ങള്‍ പോയാല്‍ ഇവര്‍ എന്ത് അതിക്രമവും കാണിക്കും വേണ്ടിവന്നാല്‍ നാല് തെമ്മാടികളെ കൂട്ടി ഒരു പുതിയ സഭാതന്നെ ഉണ്ടാക്കിക്കളയും പാവം കര്‍ത്താവിനെ വേരുട്ടാന്‍ ...  

No comments:

Post a Comment

Note: only a member of this blog may post a comment.