Thursday 8 January 2015

അല്മായശബ്ദം: പൌരാഹിത്യം ത്യജിച്ച സഹോദരരേ നിങ്ങൾക്ക് ഹോശാന ഹോശാ...

അല്മായശബ്ദം: പൌരാഹിത്യം ത്യജിച്ച സഹോദരരേ നിങ്ങൾക്ക് ഹോശാന ഹോശാ...: By ജോസഫ് പടന്നമാക്കൽ ചിന്തിക്കാൻ പ്രായമാകാത്ത നാളുകളിൽ ഒരു കുമാരൻ അല്ലെങ്കിൽ ഒരു കുമാരി  തങ്ങളുടെ സെമിനാരി അല്ലെങ്കിൽ മഠം മതിൽക്കെട്ടിനു...

സംഘപരിവാറിന്റെ "ഘര്‍ വാപസി" യുടെ ക്രിസ്തീയകാരുണ്യവേദിയാണ് ഈ ഫ്രബ്രുവരി ഇരുപത്തിയെട്ടിനു കൊച്ചിയില്‍ , ലോകത്തില്‍ ആദ്യമായി അരങ്ങേറുന്നത് , എന്നത് ഓരോ കേരളക്രിസ്ത്യാനിക്കും അഭിമാനിക്കാവുന്നതാണ്‌ കാലത്തികവിങ്കല്‍!

സ്വഭവനങ്ങളില്‍ നിന്നും "കര്‍ത്താവിന്റെ മണവാട്ടിമാരാക്കാം" എന്ന് മോഹിപ്പിച്ചു "കന്യാമാടങ്ങളില്‍" പാര്‍പ്പിച്ചു പുരോഹിതവര്‍ഗം മാറിമാറി പീഡിപ്പിച്ചു അവശരാക്കി,ഒടുവില്‍ കരിയാപ്പിലപോലെ പുറന്തള്ളപ്പെട്ട, മരിച്ചു മണ്മറഞ്ഞ അനേകം മനസുകളുടെ അനുഗ്രഹം ആ വേദിയില്‍ അന്ന് ഉണ്ടായിരിക്കും ! ദൈവവേലയ്ക്കായി കുട്ടിക്കാലത്തെ ളോഹയിടീപ്പിച്ചു "സഭാവേല" മാത്രം ചെയ്യിച്ചു തളര്‍ന്നമനസോടെ കാലംചെയ്ത കുറേ ദൈവമക്കളുടെ ആശീര്‍വാദവും അവിടെ അന്നു ഉണ്ടാകും നിശ്ചയം!

ദൈവമക്കളെ, നമുക്കും ഒത്തു കൂടാം ! നന്മ ചെയ്യാനുള്ള ഈ "കാരുണ്യവേദി" നിങ്ങള്‍ക്കും പുണ്യനിമിഷങ്ങളെ ദാനം ചെയ്യും ! സല്‍കര്‍മ്മം കൊണ്ട് നമുക്കും ധന്യരാകാം ! ദീനനായി വഴിയില്‍ കിടന്നവനെകണ്ട് പുറംതിരിഞ്ഞുപോയ നീചനായ പുരോഹിതനും ലേവ്യനുമാകാതെ നല്ലസമാരായനെപോലെയാകാം നമുക്കും ! ഇതാണ് ക്രിസ്തീയത ! ക്രിസ്തുമതമെന്ന മഹാതട്ടിപ്പിനെ നമുക്ക് മനസിലെ നന്മകളാല്‍ തിരുത്തി ,"ക്രിസ്തീയത" എന്ന ജീവനരീതി, സ്നേഹത്തിന്റെ ക്രിസ്തുവിന്റെ "പ്രത്യയശാസ്ത്രം" കാണിച്ചുകൊടുത്തു ജന്മസാഫല്യംകൈവരിക്കാം.. ഉണരുക മനസുകളെ...ഉണരുക മനസുകളെ...ഉണരുക മനസുകളെ..

No comments:

Post a Comment

Note: only a member of this blog may post a comment.