Wednesday 28 January 2015

അല്മായശബ്ദം: ബ്രഹ്മചര്യം ഗാര്ഹസ്ത്യത്തിന്റെ നിരാകരണമാകുമ്പോൾ

അല്മായശബ്ദം: ബ്രഹ്മചര്യം ഗാര്ഹസ്ത്യത്തിന്റെ നിരാകരണമാകുമ്പോൾ: ഒരു വ്യക്തിയുടെ നൈസർഗികമായ ആഗ്രഹങ്ങളെ കുടുംബത്തിന്റെയും മതത്തിന്റെയും   സംസ്കാരത്തിന്റെയും ശാഠ്യങ്ങൾക്കടിമപ്പെടുത്തുന്നതി ൽനിന്നാണോ...

"ഭാരതദർശനത്തിൽ ബ്രഹ്മചര്യം ഗാർഹസ്ത്യത്തിന്റെ മുന്നോടി മാത്രമാണ്, അതിന്റെ നിരാകരണമല്ല." എന്ന ഒറ്റ വാക്കിലൂടെ സക്കറിയാചായന്‍ നമ്മോടു പറയാതെപറയുന്നത് "ഭാരതദര്‍ശനമാണ് സത്യമായ ജീവിതദര്‍ശനം" എന്നാണു! ബാല്യം കൌമാരം യവ്വനം വാര്‍ധിക്യം എന്ന നാല് ഘട്ടങ്ങളായി ആയുസിനെ തിരിച്ചറിഞ്ഞും, അതില്‍ വിദ്യാഭ്യാസകാലത്തേക്ക് ബ്രഹ്മചര്യവും, വാര്‍ധിക്കത്തില്‍ സന്യാസവും വനവാസവും ഭാരതീയ രാജാക്കന്മാര്‍പോലും പാലിച്ചിരുന്നു , എന്ന് നാം മനസിലാക്കണം ! 'ബ്രഹ്മചര്യം' എന്നാല്‍ 'ബ്രഹ്മത്തെ അറിയുക' എന്ന് മനസിലാക്കണം; "പ്രജ്ഞാനം ബ്രഹ്മം" എന്ന ഉപനിഷത്തുവാക്യം കൂടി ചേര്‍ത്തൊന്നു വായിച്ചാല്‍ സംഗതി ഏതു കാളയെത്തിന്നിക്കും  പിടികിട്ടും!

                                                             

"അവന്‍ ഏകനായിരിക്കുന്നത് നന്നല്ല " എന്ന ദൈവവിചാരത്തെ കാറിത്തുപ്പിയ  , 'സെക്സ്' എന്ന വിശപ്പ് ബാധിച്ച ഏതു ജീവിക്കും ഇവിടെ ജീവനം ദുഷ്ക്കരമാകും സംശയമില്ല ! പോപ്പന്മാര്‍ പോലും ഇഷ്ടം പോലെ വിവാഹംകഴിച്ച്ജീവിച്ചിരുന്നതല്ലേ നമ്മുടെ ചരിത്രം ? ദാവീദിനെയും സോളമനേയും കടത്തിവെട്ടിയ പോപ്പന്മാര് നമുകുണ്ടായിരുന്നില്ലേ ?  പത്രോസിനും  ഒരമ്മാവിയമ്മ "പനിപിടിക്കാന്‍" ഉണ്ടായിരുന്നല്ലോ! ? പീന്നെന്തിനു ഈ മണ്ടന്മാരായ നമ്മുടെ പുതിയ മതനേതാക്കള്‍ ദൈവവേലക്കായി(സഭാവേലക്കായി) സന്യാസം പാവം ജീവിയില്‍ അടിച്ചേല്പ്പിച്ചു ? "സന്യാസം" "വാനപ്രസ്ഥം"  എന്തുകൊണ്ട് ഭദ്രാസനംഗളില്‍ സുഖിച്ചിരിക്കുന്ന മെത്രാന്ജീവികള്‍ ഇവരുടെ നടുവൊടിഞ്ഞ വാര്ധിക്കത്തിലും സ്വീകരിക്കുന്നില്ല ? അധികാരക്കസേരയില്‍ ഇരുന്നു തന്നെ കാലനെ കാണണമെന്ന ദുര്വാസി ഭാരതീയ ജീവിതദര്ശനം ഇവര്‍ക്ക്  ഇല്ലാഞ്ഞിട്ടല്ലേ? ഇവര്‍ മോശയുടെ (ഇന്നിവര്ക്കു ആവശ്യമില്ലാത്ത ) "വടി" കളഞ്ഞിട്ടു                         ഭഗവത്ഗീതയും ഉപനിഷത്തുകളും കര്‍ത്താവിനെപ്പോലെ നല്ലോണ്ണം കൈവശമാക്കട്ടെ, മനസിലാക്കട്ടെ ! മനുഷ്യന് ഒരിക്കലും ഒരാവശ്യവും ഇല്ലാത്ത വെറും മരാമാത്തുകളാണ് "പുരോഹിതന്‍" എന്നീ ജനം എന്ന് മനസിലാക്കുമോ ആവോ?!

No comments:

Post a Comment

Note: only a member of this blog may post a comment.