Sunday 4 January 2015

അല്മായശബ്ദം: പള്ളിക്കോ, കേസിനോ?

അല്മായശബ്ദം: പള്ളിക്കോ, കേസിനോ?: ജോയി കുളനട  പറയാതെ വയ്യ .......ഇന്നലെ എന്റെ ന്പള്ളിയില്‍ നിന്നും വരിസംഖ്യയും മറ്റു സംഭാവനയും പിരിക്കുന്നതിന് കപ്യാര്‍ വീട്ടില്‍ എത്തിയിര...

എന്‍റെസ്നേഹിതന്‍ ശ്രീ.ജോയ് കുളനട നെഞ്ച് തുറന്നു കാട്ടി "ഘര്‍ വാപസി" നമ്മോടു ആഹ്വാനം ചെയ്യുകയാണ് ! കപ്പ്യാര്‍ക്കും പള്ളികേസിനും കശുകൊടുക്കില്ലെന്ന അതിയാന്റെ  വൃതവും,ആ പണം അയ്യപ്പസേവാസംഘത്തിനു കൊടുക്കുമ്പോള്‍ കിട്ടിയ മനോസുഖവും മനസു തുറന്നു നമ്മോടു പറഞ്ഞത്, " പുരോഹിതന്മാര്‍ റൌഡികളെപ്പോലെ ക്രിസ്തുവിനെ മറന്ന്‌ ഒട്ടും ക്ഷമ കാട്ടാതെ യുവജനങ്ങളെ പള്ളിക്കേസിന്റെ മറവില്‍ തീവ്രവാദത്തിലേക്ക് തള്ളിവിടുന്നു " എന്ന് തുറന്നടിച്ചത് , കണ്ണുണ്ടായിട്ടും കാണാത്ത അചായസമൂഹം ഇനിയെങ്കിലും സത്യം  മനസിലാക്കാനാണ് ! കേള്‍പ്പാന്‍                             ചെവിയില്ലാത്തവര്‍ ഒരു ചെവിയെങ്കിലും കടം വാങ്ങൂ..please ..



റൌഡികളെ കൈക്കൂലി വാങ്ങി കത്തനാരാക്കുന്ന മെത്രാന്മാരേ . നിങ്ങള്‍ സഭയോടും സമൂഹത്തോടും ചെയ്യുന്ന ഈ കൊടുംക്രൂരത കാലം പൊറുക്കില്ല ! എന്റെ കണ്മുന്നില്‍ത്തന്നെ എത്രയെത്ര പക്കാറൌഡികളെ മെത്രാന്മാര്‍ പാവം ജനത്തെ കൈകാര്യം ചെയ്യാന്‍ കുപ്പയത്തിന്നുള്ളിലാക്കി ക്രിസ്തുവിനെ നിന്ദിച്ചു ?! നിങ്ങളും കുപ്പായകളറു മാറ്റിയ റൌഡികളെന്നു കാലം തിരിച്ചറിഞ്ഞിരിക്കുന്നു !ദൈവത്തിന്റെ നാമാവിശേഷണം, "പരിശുദ്ധി" നിങ്ങളും തെങ്ങിങ്കള്ള് & നെല്ലായിനെയ്യും കവര്‍ന്നെടുത്തു ! പാവം ദൈവത്തിനു  വീണ്ടും നിങ്ങള്‍  "പരിശുദ്ധി" ചേര്ത്തപമാനിക്കുന്നു ! അവന്റെ നാമം "പിതാവേ" എന്നതും നിങ്ങള്‍ അടിച്ചുമാറ്റി ! നാട്ടിലെ എമ്പോക്കി പയ്യനെ "അപ്പാ"എന്ന് വിളിച്ചു സ്വയം അപമാനിതരാകുന്ന അച്ചായരെ രക്ഷിക്കാന്‍ ഇനിയും  ഒരു രക്ഷകനും ആവില്ല ...മശിഹാ എന്ന രക്ഷകന്‍ കത്തനാരുടെ മുന്നില്‍ തോറ്റുപോയി!"

No comments:

Post a Comment

Note: only a member of this blog may post a comment.