Sunday 11 January 2015

അല്മായശബ്ദം: വേദപാഠം പഠിച്ചാല്‍ ദൈവത്തെ അറിയില്ല - മാര്‍പ്പാപ്പ...

അല്മായശബ്ദം: വേദപാഠം പഠിച്ചാല്‍ ദൈവത്തെ അറിയില്ല - മാര്‍പ്പാപ്പ...: വേദപാഠം, യോഗാ, സെന്‍  ഇവയൊക്കെ പഠിച്ചത് കൊണ്ട് ദൈവത്തിങ്കലേക്ക് നമ്മുടെ ഹൃദയം തുറക്കാന്‍ കഴിയില്ലെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പാ. വിശദമാ...

zach ന്‍റെ "സാറന്മാരിൽ കൂടുതലും അദ്ധ്യയനയോഗ്യതയില്ലാത്തവരാണ്" എന്ന കണ്ടെത്തല്‍ നൂറു സതമാനം ശരിയാണ്.. എന്നെ ഒന്‍പതാം ക്ലാസ്സില്‍ സണ്‍‌ഡേ സ്കൂളില്‍ പാഠം പറഞ്ഞുതന്നത്, പള്ളികൂടത്തില്‍ നാലാം ക്ലാസ്സുപോലും കയറാത്ത ഒരച്ചായനായിരുന്നു !ഞങ്ങളുടെ  ഹെഡ്മാസ്റരോ നാല് ഓലപോലും കാണാത്തവനും! പള്ളിയില്‍ മുഖ്യാസനവും സാറുകളിക്കാനുള്ള അതിമോഹവുമാണ് ഇവരെകൊണ്ടീ കൊടുംക്രൂരത പള്ളിയില്‍ ചെയ്യിക്കുന്നത് !



നമ്മുടെ വെളിവുള്ള പോപ്പ് പറഞ്ഞത് എത്ര ശരി..ആ കൈകല്‍ക്കൊരുമ്മ! പള്ളിയിലെ വേദപാഠം എന്നാല്‍ മെഡിറ്ററെനിയന്‍ ഭാഗത്തെ ഒരു യഹൂദാ കുലത്തിന്റെ ചുറ്റിക്കളിയും,  അവരുടെ കുലദൈവത്തിന്‍റെ അന്തസില്ലാത്ത / ഒരു ദൈവത്തിനും നിരക്കാത്ത കുറേ ചിട്ടകളും  കര്‍മ്മങ്ങളും കൊണ്ട് നിറഞ്ഞ കഥകള്‍,അതതന്നെ !    

                                     

 പക്ഷെ ദൈവത്തെ ഒരുവന് അറിയണമെങ്കില്‍ അവന്‍ ആദ്യമായി "സ്വയം" അറിയണം ! സ്വയം അറിയുവാന്‍ ഒരുവനും  ഒരുപള്ളിയിലും  പോകേണ്ടാ ! വിവരദോഷികത്തനാരുടെ അടിമയാകാന്‍ വിധിക്കപ്പെട്ടവന്‍ അവിടെ പോയി പള്ളിമുറ്റം ചവിട്ടട്ടെ !  ആകയാല്‍                            "നീയോ അറയില്‍ കയറി വാതിലുകള്‍ അടച്ചു ..."  ക്രിസ്തുവിന്റെ ഈ തിരുക്കുരല്‍ അവന്‍ അനുസരിക്കട്ടെ ! ധ്യാനം ശീലിക്കൂ മാളോരെ/ അങ്ങിനെ നിങ്ങള്‍ ഒരു കാര്യത്തില്‍ എങ്കിലും ക്രിസ്തുവിനെ അനുസരിക്കൂ.. മക്കളെ പരിശീലിപ്പിക്കൂ...അടുത്ത തലമുറയെങ്കിലും ദൈവമുള്ള/ദൈവത്തെ അറിഞ്ഞ മനുഷ്യരാകട്ടെ !

No comments:

Post a Comment

Note: only a member of this blog may post a comment.