Saturday 17 January 2015

അല്മായശബ്ദം: 'ആത്മരക്ഷ' എന്ന സ്വാർത്ഥത – സത്യജ്വാല മുഖക്കുറി

അല്മായശബ്ദം: 'ആത്മരക്ഷ' എന്ന സ്വാർത്ഥത – സത്യജ്വാല മുഖക്കുറി: ജോര്‍ജ്ജ്  മൂലേച്ചാലില്‍, ചീഫ് എഡിറ്റര്‍, സത്യജ്വാല. (സത്യജ്വാല ജനുവരി 2015) Download  -   സത്യജ്വാല 2015 ജനുവരി   പുരോ...



"ആത്മരക്ഷ" എന്ന പ്രയോഗം തന്നെ തെറ്റാണ്, എന്നാണ് നാം ഒന്നാമതായി മനസിലാക്കേണ്ടത് ! "ആത്മാവു" ഏകമാണ്! അതിനു നാശമില്ല, രക്ഷയുടെ ആവശ്യം ഒട്ടില്ലതാനും ! ഒരിക്കലും ഒന്നിനാലും നാശമില്ലാത്ത ആത്മാവിനു  രക്ഷയുടെ ആവശ്യം ഉണ്ട് എന്ന് കരുതിയതാണ്, ആ തെറ്റായ ആശയം ലോകത്തിന്റെ ചെവിയില്‍ ഒഴിച്ച്കൊടുത്തതാണ്, ഇന്നോളം എല്ലാമതങ്ങളും ഒരുപോലെ ചെയ്ത കൊടുംക്രൂരത!   "ഊഴിയെ ചുറ്റും പുതപ്പുപോലാഴി ഒന്നാകിലും പേരുകള്‍ ഏഴിലേറെ" എന്നതുപോലെ അതിലെ ഓരോ ജലകണികയും രൂപാ/നാമ/ഗുണ/വേഷങ്ങള്‍ മാറി "മായയില്‍" നാം കാണുമെങ്കിലും എല്ലാം ആ ഏകമായ സിന്ധു എന്നതുപോലെ, " ആഴിയും തിരയും കാറ്റും ആഴവും പോലെ ഞങ്ങളും, മായയും നിന്‍ മഹിമയും നീയുമെന്നു ഉള്ളിലാകണം" എന്ന ദൈവദശകത്തിലെ ശ്രീ.നാരായണഗുരുവിന്റെ ഈരടിപോലെ, നമുക്കും ക്രിസ്തു ഈ സത്യം പണ്ടേ പറഞ്ഞുതന്നിരുന്നു ! "കേള്‍പ്പാന്‍ ചെയില്ലാത്തവന്‍" പള്ളിയില്‍ പോയി, കത്തനാരുടെ വായില്‍നിന്നും വയട്ടിപ്പാടിനുവേണ്ടി പൊഴിച്ച "ഊളത്തരം" കേട്ട് ആത്മജ്ഞാനമില്ലാതെ വെറും ഇരുകാലി ആടുകളായി, ജീവിക്കാതെജീവിച്ചു ചത്തൊടുങ്ങുന്നു ! "ശത്രുവിനെ സ്നേഹിക്ക"എന്ന വചനമാകുന്ന നാണയത്തിന്റെ മറുപുറമാണ് "തത്ത്വമസി" എന്ന ഗീതാസത്ത, എന്ന് ഒരുവന്‍ അറിയുവോളം, അവന്‍ ഒരിക്കലും "നാശമില്ലാത്ത ആത്മാവാണ്" എന്ന പരമജ്ഞാനത്തില്‍ എത്തുകയില്ല ! സ്വയം അറിയാത്ത പാവം  മനുഷ്യന്‍  "ആത്മാവിന്റെ രക്ഷ" അവിടെക്കിട്ടും//ഇവിടെക്കിട്ടും എന്ന മിഥ്യാധാരണയില്‍ ജന്മം മുഴുവന്‍ രക്ഷ തേടി അലഞ്ഞുതിരിഞ്ഞു ജീവിതം മുഴുവന്‍ ദു:ഖിതനായിരിക്കും !

ആയതിനാല്‍ "സ്വയം അറിഞ്ഞാല്‍ അറിവായ്‌; അറിവുതാന്‍ ആത്മമോദം" എന്നറിയുവാന്‍ "ഭഗവത്ഗീത"യെന്ന ആത്മജ്നാന വിജ്ഞാനകോശം കരളില്‍ നിറയ്ക്കുവീന്‍ .....ജനമേ !!

No comments:

Post a Comment

Note: only a member of this blog may post a comment.